അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചു
അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചു
മരണത്തെ മുഖാമുഖം കാണുമ്പോഴും പിറന്ന മണ്ണിനോടും മാതാപിതാക്കളോടുമുള്ള കൂറ് നിലനിർത്തി ധീരനായ ആ ജവാൻ .
പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിങ്ങ് കമാൻഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് വിങ്ങ് കമാൻഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്.
ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. കൂട്ടത്തിലൊരാള്‍ ഇന്ത്യയെന്ന് മറുപടി നല്‍കി.
ഇത് കേട്ട അഭിനന്ദൻ ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു.ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തു.
തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി അരകിലോമീറ്റളോളം ഓടിയ അഭിനന്ദന്‍ കുളത്തിലേക്ക് ചാടി രേഖകൾ നശിപ്പിക്കാൻ ശ്രമിച്ചു.
കൈയ്യിലുണ്ടായിരുന്ന രേഖകളില്‍ ചിലത് വിഴുങ്ങാന്‍ ശ്രമിച്ചുവെന്നും ചിലത് വെള്ളത്തില്‍ മുക്കി നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുന്നതെന്ന് പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും വിങ്ങ് കമാൻഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പങ്കുവയ്ക്കുന്നുമില്ല.
പാക്കിസ്ഥാനിൽ നിന്നു പുറത്തു വരുന്ന വിവിധ വിഡിയോ ദൃശ്യങ്ങളിൽ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവും ആണ് .
മുറിവേറ്റിട്ടും ക്രൂരമായ പാക് സൈന്യത്തിനൊപ്പമാണ് താന്‍ എന്നറിഞ്ഞിട്ടും പതറാതെ ആത്മവിശ്വാസത്തോടെ വീര്യത്തോടെ സംസാരിച്ച അഭിനന്ദ് ഇന്ത്യയുടെ വീര പുത്രനായി മാറിക്കഴിഞ്ഞു..
രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ അഭിനാഥന്റെ മടങ്ങിവരവിനായി കാത്തിരിക്കുമ്പോള്‍ മകന്റെ ധീരതയക്ക് അഭിവാദ്യമര്‍പ്പിക്കുകയാണ് അഭിനന്ദ് വര്‍ധമാന്‍റെ പിതാവ് സിംഹക്കുട്ടി വര്‍ധമാന്‍.
കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ (റിട്ട) എസ് വര്‍ധമാൻ ആണ് അഭിനന്ദിന്റെ അച്ഛൻ. ദൈവത്തിന് നന്ദി പറയുന്നു, അഭി ജീവനോടെയുണ്ട്. മുറിവേറ്റിട്ടില്ല, മനസ് ചാഞ്ചല്യപ്പെടാതെ എത്ര ധീരമായാണ് അവന്‍ സംസാരിക്കുന്നത്. യഥാര്‍ത്ഥ സൈനികന്‍. ഞങ്ങള്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു.
നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം അവനുമേല്‍ ഉണ്ടല്ലോ , എല്ലാവരും സുരക്ഷിതമായ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുകയാണ്. അഭി ഉപദ്രവിക്കപ്പെടരുത് എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു , ഉറച്ച മനസോടെയും ശരീരത്തോടെയും തിരിച്ച് വീട്ടിലെത്തണമെന്നാണ് പ്രാര്‍ത്ഥന. നിങ്ങള്‍ ഞങ്ങള്‍ക്കു നല്കുന്ന പിന്തുണയും ഊര്‍ജവുമാണ് ഞങ്ങളുടെ ശക്തി. അഭിനന്ദിനായി പ്രാര്‍ത്ഥിക്കുന്ന ഏവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
മിഗ് 21 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ചിത്രം പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് ഇന്ത്യ വെടിവച്ചിട്ട പാക് പോര്‍ വിമാനമായ മിഗ് 16 ന്‍റേതാണെന്നതിന്‍റെ തെളിവാണ് പുറത്തുവരുന്നത്