ഇന്ത്യന്‍ റെയില്‍വേയില്‍ 1,30,000 ഒഴിവുകൾ
2019 ൽ ഇന്ത്യന്‍ റെയില്‍വേയില്‍ 1,30,000 ഒഴിവുകൾയില്‍ വരാനിരിക്കുന്നത് ധാരാളം തൊഴിൽ അവസരങ്ങളാണ് .
1,30,000 ഒഴിവുകളിലേക്കാണ് ഇത്തവണ റിക്രൂട്ടമെന്റ് നടത്തുന്നത്. ആര്‍.ആര്‍.ബി വെബ്‌സൈറ്റ് വഴി ഫെബ്രുവരി 28 മുതല്‍ അപേക്ഷിക്കാം
ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്ചുരുക്ക വിജ്ഞാപനമാണ് . യോഗ്യതയും മറ്റ് വിശദ വിവരങ്ങളും അടങ്ങുന്ന വിശദമായ വിജ്ഞാപനം റെയില്‍വെ ഉടന്‍ പ്രസിദ്ധീകരിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍.ആര്‍.ബി വെബ്‌സൈറ്റ് വഴി ഫെബ്രുവരി 28 മുതല്‍ അപേക്ഷിക്കാം.
പ്രധാന തസ്തികകള്‍ ഇപ്രകാരമാണ്
ക്ളാർക്ക് കം ടൈപ്പിസ്റ്റ്
ട്രാഫിക് അസിസ്റ്റന്റ്
ഗുഡ്‌സ് ഗാർഡ്
സ്റ്റേഷൻ മാസ്റ്റർ
സ്റ്റാഫ് നഴ്‌സ്
സ്റ്റെനോഗ്രാഫർ
ട്രാക്ക് മെയിന്റയിനർ
ഹെൽപ്പർ.
കാറ്റഗറി നമ്പറും തസ്തികകളും
കാറ്റഗറി നമ്പർ RRB/CEN 01/2019:
നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC). തസ്തികകൾ: ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, അക്കൗണ്ട്‌സ് ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലാർക്ക്, കമേഴ്‌സ്യൽ കം-ടിക്കറ്റ്-ക്ലാർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്‌സ് ഗാർഡ്, സീനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, കമേഴ്‌സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ
കാറ്റഗറി നമ്പർ RRB/CEN 02/2019:
പാരാ മെഡിക്കൽ സ്റ്റാഫ്. തസ്തികകൾ: സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്‌നീഷ്യൻ ,ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ട്
കാറ്റഗറി നമ്പർ RRB/CEN 03/2019:
മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറീസ്. തസ്തികകൾ: സ്റ്റെനോഗ്രാഫർ, ചീഫ് ലോ അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി) തുടങ്ങിയവ.
ഈ മൂന്ന് കാറ്റഗറികളുടെയും തിരഞ്ഞെടുപ്പു നടപടികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾവഴിയാണ് നടത്തുന്നത്. തിരുവനന്തപുരം ആർ.ആർ.ബി. വഴിയാണ് കേരളത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. RRC/CEN 01/2019 നമ്പർ പ്രകാരമുള്ള ലെവൽ I തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ വഴിയാണ് തിരഞ്ഞെടുപ്പ്.
കേരളം ചെന്നൈ കേന്ദ്രമായുള്ള ആർ.ആർ.സി.ക്ക് കീഴിലാണ്. അപേക്ഷാ ഫീസ്: 500 രൂപ.
ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാവുന്നവർക്ക് 400 രൂപ തിരിച്ചുനൽകും.
എസ്.സി., എസ്.ടി., വിമുക്തഭടർ, അംഗപരിമിതർ, വനിതകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷ വിഭാഗക്കാർ, സാമ്പത്തിക പിന്നാക്കവിഭാഗക്കാർ എന്നിവർ ഫീസായി 250 രൂപ അടയ്ക്കണം. ഇവർ ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരായാൽ ഈ തുക ബാങ്ക് കിഴിച്ച് തിരിച്ചുനൽകും.
എൻ.ടി.പി.സി. വിഭാഗത്തിലെ തസ്തികകൾക്ക് ഫെബ്രുവരി 28 മുതലും പാരാ മെഡിക്കൽ വിഭാഗത്തിലെ തസ്തികകൾക്ക് മാർച്ച് നാലുമുതലും അപേക്ഷിക്കാം.
മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ തസ്തികകൾക്ക് മാർച്ച് എട്ടുമുതലും ലെവൽ വൺ തസ്തികകൾക്ക് മാർച്ച് 12 മുതലും അപേക്ഷിക്കാം