കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി; മൂന്ന് പേര്‍ കസ്റ്റഡിയില്‍.. ഗതാഗത മന്ത്രി റിപ്പോർട്ട് തേടി
യാത്രക്കാരെ മർദ്ദിച്ച സുരേഷ് കല്ലട ബസ്സ് പിടിച്ചെടുക്കാൻ പൊലീസ് തീരുമാനിച്ചുസംഭവത്തിൽ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി.. ഗതാഗത മന്ത്രി റിപ്പോർട്ട് തേടി.
നേരത്തെ ബസ് പിടിച്ചെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. കമ്പനി മാനേജര്‍ ഉള്‍പ്പെടെ നാലു പേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു . മാനേജരെ കൂടാതെ ജയേഷ്, ജിതിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തും
മര്‍ദിച്ചവരെ തിരിച്ചറിയാനായി ബസില്‍ രാത്രി ജോലിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു.
അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു.
തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് അടിക്കുകയായിരുന്നു.
ബസ്സ് വഴിയരികില്‍ രാത്രിയില്‍ ദീര്‍ഘനേരം പിടിച്ചിടുകയും അതിന്റെ കാരണം വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. ആരും മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ രണ്ട് യുവാക്കള്‍ ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിക്കുകയുണ്ടായി.
സുരേഷ് കല്ലട ബസ് സര്‍വീസിന്റെ സ്റ്റാഫിനോട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരില്‍ നിന്നും ശരിയായ മറുപടി ലഭിച്ചില്ലെന്ന് ബസ്സിലെ യാത്രക്കാരിലൊരാളായ ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഗുണ്ടകളുടെ ആക്രമണത്തില്‍ പരിഭ്രാന്തിയിലായ ഇദ്ദേഹം ബസ്സിലിരുന്ന് തന്നെ എഴുതിയ കുറിപ്പില്‍ പറയുന്നതു പ്രകാരം ഹരിപ്പാട് വെച്ചാണ് ബസ്സ് തകരാറിലായത്.
എന്നാല്‍ ബസ്സ് തകരാറിലായെന്ന കാര്യം യാത്രക്കാരോട് പറയാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പകരം, കാരണമന്വേഷിച്ചവരോട് തട്ടിക്കയറുകയാണുണ്ടായത്.
ഇതിനിടെ പൊലീസ് എത്തുകയും 30 മിനിറ്റോളം സ്ഥലത്ത് നില്‍ക്കുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
മറ്റൊരു സൗകര്യം ഉണ്ടാക്കിക്കൊടുക്കാത്തതില്‍ പൊലീസ് ജീവനക്കാരോട് ദേഷ്യപ്പെടുകയും ചെയ്തു. ഇവര്‍ പിന്നീട് സ്ഥലംവിട്ടു.
ഇതിനുശേഷം 3 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കല്ലടയുടെ മറ്റൊരു ബസ്സ് സ്ഥലത്തെത്തി യാത്രക്കാരെ അതിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്. കുറെനേരം കഴിഞ്ഞപ്പോള്‍ അഞ്ച് പേരോളമടങ്ങുന്ന ഗുണ്ടകള്‍ ബസ്സിലേക്ക് ഇരച്ചുകയറുകയും ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഈ രണ്ട് യുവാക്കളെ ഇവര്‍ വാഹനത്തിനു പുറത്തേക്ക് തള്ളിയിട്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
പുറത്തേക്ക് തള്ളിയിട്ടതിനു ശേഷവും ഇവരെ ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് താന്‍ കണ്ടെന്നും ജേക്കബ് ഫിലിപ്പ് പറയുന്നു.
ബസിലെ അനിഷ്ട സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.