ഗൗതം ഗംഭീർ ഈസ്റ്റ് ദില്ലിയിൽ ഡ്യൂപ്പിനെ വെച്ച് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്ത്
ഗൗതം ഗംഭീർ ഈസ്റ്റ് ദില്ലിയിൽ ഡ്യൂപ്പിനെ വെച്ച് പ്രചാരണം നടത്തിയെന്ന് പ്രചാരണ വാഹനത്തിന്റെ അകത്തും പുറത്തും നിൽക്കുന്ന ഗംഭീറിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ആം ആദ്മി പാർട്ടി രംഗത്ത് വന്നു.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥി ,ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്.
ഗംഭീറിന്റെ നിർദ്ദേശ പ്രകാരം അപകീർത്തികരവും അശ്ലീല പരാമർശങ്ങളും അടങ്ങിയ ലഘുലേഖ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്ന ആം ആദ്മി സ്ഥാനാർത്ഥി അതീഷിയുടെ ആരോപണം ഗംഭീറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് ഗൗതം ഗംഭീർ ഈസ്റ്റ് ദില്ലിയിൽ ഡ്യൂപ്പിനെ വെച്ച് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്ത് വന്നിരിക്കുന്നത്.
പ്രചാരണ വാഹനത്തിന്റെ അകത്തും പുറത്തും നിൽക്കുന്ന ഗംഭീറിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ പുറത്തെ ചൂട് കാരണം ഗംഭീർ പുറത്ത് ഇറങ്ങുന്നില്ലെന്നാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിക്കുന്നത്.
ഗംഭീർ കാറിനുള്ളിൽ ഇരിക്കുകയും സ്ഥാനാർത്ഥിയുമായി രൂപസാദൃശ്യമുള്ള മറ്റൊരാൾ തുറന്ന വാഹനത്തിന് മുകളിൽ നിന്ന് കൈവീശി കാണിക്കുന്നതുമാണ് ചിത്രത്തിൽ ഉള്ളത്.
ഗംഭീറിന്റെ അപരന്റെ ചിത്രവും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇയാൾ കോൺഗ്രസുകാരനാണെന്നാണ് ആം ആദ്മി നേതാക്കൽ ആരോപിക്കുന്നത്.
പക്ഷെ ഗൗതം ഗംഭീർ കാറിലാണെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. അതിനാലാണ് അവർ ഫോട്ടോ എടുക്കുന്നതെന്നാണ് ഗംഭീർ അനുകൂലികൾ വാദിക്കുന്നത്.
ദില്ലിയിൽ നിർണായക പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഈസ്റ്റ് ദില്ലി. ആം ആദ്മി സ്ഥാനാർത്തി അതീഷിയും ഗംഭീറും തമ്മിലാണ് നേർക്കുനേർ പോരാട്ടം നടക്കുന്നത്. ദില്ലിയിൽ ഗൗതം ഗംഭീറിനെ കോൺഗ്രസിന്റെ പിന്തുണയുണ്ടെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.
അതേ സമയം ഗംഭീറിനെതിരെ അതീഷി നടത്തുന്ന നിയമ പോരാട്ടവും ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ്. ഗംഭീറിന് ഇരട്ട തിരിച്ചറിയൽ കാർഡുണ്ടെന്നാണ് ആം ആദ്മി ആരോപിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞാണ് അതീഷി ഗംഭീറിനെതിരെ ആരോപണം ഉന്നയിച്ചത്. അരവിന്ദ് കെജ്രിവാളിനെ നായയായും അതീഷിയെ വ്യഭിചാരിയായുമാണ് നോട്ടീസിൽ ചിത്രീകരിക്കുന്നത്.
നിങ്ങളുടെ സ്ഥാനാർത്ഥിയെ തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് ലഘുലേഖ. എന്നാൽ ഇതിന് പിന്നിൽ താനല്ലെന്ന് വാദിച്ച് ഗംഭീറും രംഗത്തെത്തിയിരുന്നു.
അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഗംഭീർ, കെജ്രിവാൾ, മനീഷ് സിസോദിയ, അതീഷി എന്നിവർക്കെതിരെ നോട്ടീസ് അയച്ചു.
ദില്ലി വനിതാ കമ്മീഷന് അതീഷിയും പരാതി നൽകിയിട്ടുണ്ട്. ലഘുലേഖ വിതരണം ചെയ്തത് താനാണെന്ന് തെളിയിച്ചാൻ പരസ്യമായി കെട്ടിത്തൂങ്ങാനും തയാറാണെന്നാണ് ഗംഭീർ പറയുന്നത്. മെയ് 12ന് ആറാം ഘട്ടത്തിലാണ് ദില്ലിയിൽ വോട്ടെടുപ്പ് നടക്കുന്നത്.