കുമ്മനം രാജശേഖരൻ എന്ന സർവ്വ സമ്മതനായ നേതാവിന്റെ വ്യക്തി പ്രഭാവം കൊണ്ടുതന്നെ ഇത്തവണ തിരുവനന്തപുരത്ത് താമര വിരിയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി നേതൃത്വം
കുമ്മനം രാജശേഖരൻ എന്ന സർവ്വ സമ്മതനായ നേതാവിന്റെ വ്യക്തി പ്രഭാവം കൊണ്ടുതന്നെ ഇത്തവണ തിരുവനന്തപുരത്ത് താമര വിരിയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി നേതൃത്വം. അതിനു ആക്കം കൂട്ടുന്ന സർവ്വേ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്
തിരുവനന്തപുരം ലോക്‌സഭ സീറ്റില്‍ ഇത്തവണ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന് മനോരമ ന്യൂസ് സര്‍വേ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് .
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ഫോട്ടോഫിനിഷില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നാണ് സര്‍വേ പ്രവചനം.
എന്‍ഡിഎയ്ക്ക് 36 ശതമാനം വോട്ടും യുഡിഎഫിന് 35 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 25 ശതമാനം വോട്ട് മാത്രം.
2009ലും 2014ലും വിജയിപ്പിച്ച ശശി തരൂരിനെ ഇത്തവണ തിരുവനന്തപുരം കൈവിട്ടേക്കാം എന്നാണ് ഈ സർവ്വേ ഫലം സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്.
കഴിഞ്ഞ തവണ ബിജെപിയുടെ ഒ രാജഗോപാല്‍ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ശശി തരൂരിന് പിന്നില്‍ പോവുകയായിരുന്നു. 14,000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കഴിഞ്ഞ തവണ ശശി തരൂരിന് ലഭിച്ചത്. 2009ല്‍ ഇത് ഒരു ലക്ഷത്തിനടുത്തായിരുന്നു.
ബി ജെ പിയുടെ വളരെ കരുത്തുറ്റ സ്ഥാനാർഥിയായ കുമ്മനത്തെക്കുറിച്ച് എല്ലാ വിഭാഗം ആൾക്കാർക്കും നല്ലതു മാത്രമേ പറയാനുള്ളൂ ..
അത് കൊണ്ട് തന്നെ മണ്ഡലപര്യടനത്തിന്റെ ഭാഗമായി പോകുന്നിടത്തെല്ലാം പ്രായഭേദമെന്യേ കുമ്മനത്തിനടുത്തേക്ക് ആൾക്കാർ ഒഴുകി എത്തുകയായിരുന്നു.
യുവ ഹൃദയങ്ങളില്‍ ആവേശമായി കുമ്മനം മാറുന്ന കാഴ്ചയാണ് മണ്ഡല പര്യടങ്ങളിൽ ഉടനീളം കാണാൻ കഴിഞ്ഞത് .
ഗവർണർ ആയിരുന്ന കുമ്മനത്തെ നേരിട്ട് കാണാൻ പറ്റിയതിന്റെ ആവേശത്തിലായിരുന്നു പലരും. ആരെയും നിരാശനാകാതെ തന്റെ സ്വത്ത് സിദ്ധമായ ചിരിയോടെ എല്ലാവരോടും കുശലം പറഞ്ഞും വോട്ടർമാരുടെ പരാതികൾക്ക് കാതോർത്തും കുമ്മനം അവരിൽ ഒരാളായി മാറി.
ജയിച്ചു വന്നാൽ ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങൾ വോട്ടർമാർക്ക് നൽകി
പോകുന്നിടത്തെല്ലാം തടിച്ചുകൂടിയ യുവ ജനങ്ങൾ വേറിട്ട കാഴ്ചയായി.
ഒരുമറ്റം പുതിയ തലമുറ ആഗ്രഹിക്കുന്നു എന്നതിന്റെ നേർകാഴ്ചകളായിരുന്നു കുമ്മനം രാജശേഖരൻ പങ്കെടുത്ത ഓരോ യോഗങ്ങളും
തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ കമലേശ്വരത്തെ വലിയവീട്ട് ലൈനില്‍ എത്തുന്നത്.
കമലേശ്വരത്തെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരെയും നേരില്‍കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു.
കമലേശ്വരം ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. തുടര്‍ന്ന് ആറ്റുകാലില്‍ നടന്ന റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുമ്മനത്തെ സ്വീകരിച്ച് ആനയിച്ചത്.
ഇതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ വീട് കത്തി നശിച്ച ആറ്റുകാല്‍ കുന്നുവിള രുഗ്മിണിയുടെ വീട് കുമ്മനം സന്ദര്‍ശിച്ചു