എന്‍.എച്ച്- 66 ന്റെ ഭാഗമായ പാലാരിവട്ടംബൈപാസില്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണത്തേക്കുറിച്ചുള്ള പുതിയ വാർത്തകൾ
എന്‍.എച്ച്- 66 ന്റെ ഭാഗമായ പാലാരിവട്ടംബൈപാസില്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണതേക്കുറിച്ചുള്ള പുതിയ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഫ്‌ളൈ ഓവര്‍ നിർമാണം നടന്നത് ദേശീയപാതാ അധികൃതരുടെ നേരിട്ടുള്ള മേല്‍നോട്ടമോ നിയന്ത്രണമോ ഇല്ലാതെ. നിര്‍മാണഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവാദിത്തങ്ങള്‍ മറക്കുകയും ചെയ്തു.
രണ്ടര വര്‍ഷമെത്തും മുന്‍പേ തന്നെ അപകടാവസ്ഥയിലായ ഫ്‌ളൈഓവര്‍ ബലക്ഷയം തീര്‍ത്ത് ഗതാഗത യോഗ്യമാക്കാന്‍ മൂന്നു മാസമെങ്കിലും വേണം.
പാലം അടച്ചതോടെ ഗതാഗതക്കുരുക്ക് അസഹ്യമായി.ദേശീയപാതയില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുമ്ബോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
നിര്‍ദിഷ്ട പാലത്തിന് ചുറ്റും നിശ്ചിത വിസ്തൃതിയില്‍ സ്ഥലം തുറസായി ഇടണം. അതിനായി കെട്ടിടങ്ങള്‍പോലും മാറ്റേണ്ടിവന്നേക്കാം.
ഇതെല്ലാം ഒഴിവാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മാണ ബാധ്യത ഏറ്റെടുത്തത് ദുരൂഹമാണ്. പല സംസ്ഥാനങ്ങളിലായി നിരവധി പാലങ്ങള്‍ നിര്‍മിച്ച് പരിചയമുള്ള ഡല്‍ഹി ആസ്ഥാനമായ ആര്‍.ഡി.എസ്. പ്രോജക്‌ട്‌സിനെയാണ് നിര്‍മാണച്ചുമതല ഏല്‍പ്പിച്ചത്.
അമിതലാഭം ലക്ഷ്യമിട്ട് അലക്ഷ്യമായ നിര്‍മാണമാണു നടന്നത്. നിര്‍മാണഘട്ടത്തില്‍ എന്‍ജിനീയറിങ് മേല്‍നോട്ടം ഉണ്ടായതിന്റെ തെളിവുപോലുമില്ല.
പാലാരിവട്ടത്തെ നിര്‍മാണത്തില്‍ ഇന്ത്യന്‍ ഹൈവേ സ്റ്റാന്‍ഡേര്‍ഡ്‌സ് നിലവാരമോ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസി (ഐ.ആര്‍.സി)ന്റെ നിബന്ധനകളോ പാലിച്ചിട്ടില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ എന്‍.എച്ച്. അധികൃതര്‍ ഈ പാലത്തിന്റെ നിര്‍മാണത്തില്‍ ശ്രദ്ധിച്ചില്ല.കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ സിമെന്റിന്റെ അളവ് കഴിയുന്നത്ര കുറച്ചതിന്റെ തെളിവ് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
നിര്‍മാണത്തിനിടെ വെള്ളമൊഴിച്ച് നനയ്‌ക്കേണ്ട ജോലിയും നടന്നില്ല.
ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള പണം അങ്ങനെ ലാഭിച്ചു.ഫ്‌ളൈഓവര്‍ തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം നിര്‍മാണം ഏറ്റെടുത്ത കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്റേതാണ്.
കോര്‍പ്പറേഷന്‍ പിരിച്ചുവിടുകയാണു വേണ്ടത്. ദേശീയപാതയില്‍ കൈയേറ്റം നടത്തി സ്വന്തം നിലയ്‌ക്ക് നിര്‍മാണത്തിനിറങ്ങിയ ഈ സ്‌ഥാപനം കേരളത്തിലെ എന്‍ജിനീയറിങ് മേഖലയ്‌ക്കു നാണക്കേടാണെന്ന് ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്‌റ്റിഡയറക്‌ടര്‍ ആരോപിച്ചു.
അതിനിടയിൽ പാലാരിവട്ടം മേല്‍പ്പാലത്തിന് അച്ഛന്റെ പേരിട്ടത് അദ്ദേഹത്തിനെ അപമാനിക്കുന്നതിന് തുല്യമായി. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കവി ഒഎന്‍വി കുറിപ്പിന്റെ മകന്‍ രംഗത്തെത്തി.
പാലാരിവട്ടം മേലാപ്പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതോടെ പലതരത്തിലുള്ള വിവാദങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പേരിന്റെ കാര്യത്തില്‍ ഒഎന്‍വിയുടെ മകന്‍ മകന്‍ പ്രതികരണമറിയിച്ചത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു ജീര്‍ണിച്ച പാലത്തിന് അച്ഛന്റെ പേരിട്ടതു മാറ്റണം. ഈ പേരിടാന്‍ ഈ പാലത്തിനും അച്ഛനും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും രാജീവ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഔദ്യോഗികമല്ലെങ്കിലും പാലത്തിനു ജനകീയമായി നല്‍കിയ പേരാണ് ‘ഒഎന്‍വി കുറുപ്പ് ഫ്‌ളൈ ഓവര്‍’.
ഒരു ഫ്‌ളൈ ഓവറിനു മലയാളത്തിന്റെ അഭിമാനമായ ജ്ഞാനപീഠ ജേതാവിന്റെ പേരിട്ടതു നാണക്കേടാണെന്ന് പ്രസാധകന്‍ ജയചന്ദ്രന്‍ സിഐസിസിയും പ്രതികരിച്ചിരുന്നു.
ഇന്നത്തെ സാഹചര്യത്തില്‍ ഫ്‌ളൈ ഓവറിന്റെ പേരു മാറ്റാന്‍ സര്‍ക്കാര്‍ തയാറായാല്‍ വലിയൊരു സേവനമായി ജനങ്ങള്‍ കാണുമെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി. ജയചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ‘കഷ്ടം’ എന്ന പ്രതികരണത്തോടെ ഒഎന്‍വിയുടെ മകന്‍ രാജീവ് കുറിച്ചു.