അനന്തപുരിയിൽ താമര വിരിയിക്കാൻ കുമ്മനം പ്രചാരണങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്
കുമ്മനം രാജശേഖരനോളം ലാളിത്യവും സഹജീവി സ്നേഹവും ഉള്ള മറ്റൊരു പൊതുപ്രവർത്തകനെ കാണാൻ പ്രയാസം ..
ഇത്തവണ അനന്തപുരിയിൽ താമര വിരിയിക്കാൻ കുമ്മനം പ്രചാരണങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്. തികഞ്ഞ ലാളിത്യമാണ് കുമ്മനത്തിന്റെ മുഖമുദ്ര.. ഒന്നിനും ഒരു നിർബന്ധങ്ങളുമില്ല .
‘കിടക്കാന്‍ ശീതീകരിച്ച ഹോട്ടല്‍ മുറിയോ കിടക്കയോ പരിചാരകരോ വേണ്ട, ഏതെങ്കിലും വീടിന്റെ വരാന്ത മതി. അതും കിട്ടിയില്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ബാലാശ്രമത്തില്‍ കുട്ടികള്‍ക്കൊപ്പം ഞാന്‍ തല ചായ്ക്കും”.കുമ്മനം പറയുന്നു,
കഴിഞ്ഞ 9 മാസവും 11 ദിവസവും മിസോറാം ഗവര്‍ണറായി ഐസ്വാളിലെ രാജ്ഭവനില്‍ കരിമ്പൂച്ചകളുടെ ഇസെഡ് പ്ലസ് സുരക്ഷയ്ക്ക് നടുവില്‍ കഴിഞ്ഞിരുന്ന കുമ്മനത്തിനു കേരളത്തിലെ പൊരിവെയിലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നതില്‍ തെല്ലും ബുദ്ധിമുട്ടില്ല. മരിച്ചു ഇത്തിരി സന്തോഷം ഉണ്ടുതാനും. ‘
ഗവര്‍ണറായപ്പോള്‍ എല്ലാവരോടും സംസാരിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയിലാണ്. ഇതാണ് എനിക്ക് ഇഷ്ടവും’. കുമ്മനം മനസ്സ് തുറക്കുന്നു.
എവിടെ ആയിരുന്നാലും കൃത്യമായ ജീവിതചര്യയാണ് കുമ്മനത്തിന്റേത് .
രാവിലെ 5 ന് ഉണക്കമുണർന്നാൽ കുളിയും യോഗയും ധ്യാനവും. തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ചന്ദനക്കുറിയും തൊട്ട് മുറിക്ക് പുറത്തിറങ്ങിയാൽ പ്രചാരണ തിരക്കുകളില്‍ രാത്രി വൈകുംവരെ അലിഞ്ഞു ചേരും .
പ്രചാരണം അവസാനിക്കുന്നിടത്ത് ഏതെങ്കിലും പ്രവര്‍ത്തകന്റെ വീട്ടില്‍ കിടന്നുറങ്ങും.
പിറ്റേന്ന് വെളുപ്പിന് കുളിച്ചൊരുങ്ങി വീണ്ടും പ്രചാരണ വാഹനത്തിലേക്ക്. അതിനിടക്ക് ഭക്ഷണം ഓരോ പ്രചാരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരുടെ വീട്ടിലായിരിക്കും
. പ്രത്യേകിച്ച് ഇഷ്ട്ങ്ങളോ ഇഷ്ടക്കേടുകളോ ഇല്ല ..കരിക്കിൻവെള്ളവും പഴങ്ങളും കിട്ടിയാൽ ഏറെ സന്തോഷം .
വര്‍ഷങ്ങളായുള്ള പ്രഭാതസവാരിയും പത്രവായനയും നടക്കുന്നില്ല എന്ന വിഷമം മാത്രമേ കുമ്മനത്തിനുള്ളൂ
കേരളത്തില്‍ ബിജെപിക്ക് ഒരു നേതാവുണ്ടോ എന്ന് ചോദിച്ചാല്‍ നിരവധി പേരുടെ മുഖങ്ങള്‍ ഓര്‍മയിലേക്ക് വരും. എന്നാല്‍ ബിജെപി കേരളത്തില്‍ ഒരു പേരുണ്ടാക്കുന്നത് കുമ്മനം രാജശേഖരന് സംസ്ഥാന അധ്യക്ഷനായപ്പോഴാണ്.
എകെജിയെപ്പോലെ പാര്‍ട്ടികള്‍ക്കപ്പുറമുള്ള സ്വീകാര്യത കൈവരിച്ച നേതാവാണു കുമ്മനം .ഇത് ബി ജെ പി യുടെ ആത്മ വിശ്വാസം കൂട്ടുന്നു
പാര്‍ലമെന്റിലേക്കുള്ള കന്നിയങ്കത്തില്‍ വിജയം തനിക്കൊപ്പമായിരിക്കുമെന്ന് കുമ്മനത്തിനും ഉറപ്പുണ്ട്. അതിന് വ്യക്തമായ കാരണവും ഉണ്ട്.
’സ്വന്തം കാര്യം നോക്കാന്‍ വേണ്ടിയല്ല ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. എനിക്കായി ഒന്നും സമ്പാദിച്ചിട്ടില്ല . ഗവര്‍ണറായിരുന്നപ്പോള്‍ പ്രതിമാസം ലഭിച്ച മൂന്ന് ലക്ഷത്തിലേറെ വരുന്ന ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി.
ഉപഹാരമായി കിട്ടിയ പുസ്തകങ്ങള്‍ പല ലൈബ്രറികള്ക്കായും നല്കി. ഒടുവില്‍ കൈയില്‍ അവശേഷിച്ചത് 512 രൂപ മാത്രം. അതും ഇപ്പോള്‍ തീര്‍ന്നു. സ്വന്തമായി ഒരു ഷര്‍ട്ട് പോലും വാങ്ങാറില്ല.
ആരെങ്കിലും തരുന്ന തുണികള്‍ തയ്ച്ച് ഇടും. ഏഴ് സഹോദരങ്ങളുണ്ടെങ്കിലും ആരെയും അങ്ങനെ കാണാറില്ല.
പ്രചാരണത്തിനിടെ ദിവസേന നൂറുകണക്കിന് പൊന്നാടകളും ഷാളുകളുമാണ് ലഭിക്കുന്നത്. കിട്ടുന്നതെല്ലാം കൃത്യമായി മടക്കി സൂക്ഷിക്കാന്‍ ഒപ്പമുള്ളവരോട് കുമ്മനം പറഞ്ഞിട്ടുണ്ട്.
ഈപൊന്നാടകളോടുള്ള ഇഷ്ട്ടം കാരണമല്ല ഇങ്ങനെ ചെയ്യുന്നത് . ഇലക്ഷന് കഴിഞ്ഞാല്‍ പൊന്നാടകളും ഷാളുകളും അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് എത്തിക്കുമെന്ന് കുമ്മനം പറയുന്നു.
സ്വന്തമായി വസ്ത്രം വാങ്ങാന്‍ കഴിയാതെ വൃദ്ധസദനങ്ങളില്‍ കഴിയുന്ന പ്രായമായവര്‍ക്ക് നല്‍കാനാണ് ഇവ ശേഖരിക്കുന്നത്. കാറിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുമാണ് ഇതെല്ലാം സൂക്ഷിക്കുന്നത്.
എല്ലാം പങ്കുവയ്ക്കാനാണ് എനിക്ക് ഇഷ്ടം. എവിടെപ്പോയാലും കൈയില്‍ ഒരു ബാഗ് മാത്രമാണ് എനിക്കുള്ളത്. മിസോറാമില്‍ പോയപ്പോഴും മടങ്ങിവന്നപ്പോഴും അങ്ങനെ തന്നെ.
എനിക്ക് ആവശ്യമായതെല്ലാം അതിനുള്ളില്‍ ഉണ്ട്. അതില്‍ കൂടുതല്ലൊന്നും വേണ്ട. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാലം വരെ അവരോടൊപ്പം കാണും. അത് കഴിഞ്ഞാല്‍ വിശ്വഹിന്ദ് പരിഷത്ത് സെക്രട്ടറിയായിരിക്കെ സ്ഥാപിച്ച ബാലാശ്രമങ്ങളിലേക്ക് പോകും.
ഏത് ആള്‍ക്കൂട്ടത്തിലും അനായാസം ലയിക്കുന്ന, വലുപ്പച്ചെറുപ്പമോ, ജാതി, മത രാഷ്ട്രീയഭേദമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവ്.അതാണ് കുമ്മനം രാജശേഖരൻ .