കേരളത്തിൽ രണ്ടു വര്‍ഷത്തിനുള്ളില്‍ ഹൃദ്യം പദ്ധതി വഴി ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്
കേരളത്തിൽ രണ്ടു വര്‍ഷത്തിനുള്ളില്‍ ഹൃദ്യം പദ്ധതി വഴി ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്. 2019ല്‍ ഇതുവരെ 1070 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതിയില്‍ ചികിത്സ എവിടെയായാലും സര്‍ക്കാര്‍ പണം അടയ്ക്കും. പദ്ധതി 2017ലാണ് തുടക്കം കുറിച്ചത്.
ജനിച്ച സമയം മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് ഹൃദയസംബന്ധമായി ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും ശസ്ത്രക്രിയയ്ക്കും അര്‍ഹതയുണ്ട്. 25 കോടിയിലേറെ രൂപയാണ് വര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
വര്‍ഷം രണ്ടായിരത്തോളം കുട്ടികളാണ് ഹൃദയ സംബന്ധമായ അസുഖവുമായി ജനിക്കുന്നത്. ഇവരുടെ ചികിത്സാ ചെലവ് മിക്ക കുടുംബത്തിനും താങ്ങാനാവുന്നതല്ല.
ആരോഗ്യ വകുപ്പിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ ഹൃദ്യം പദ്ധതിയെ ജനകീയമാക്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഏത്ര പ്രയോജനം ചെയ്യുന്നുണ്ട്.
അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തിലെ മുഴുവന്‍ ഹൃദ്രോഗ വിദഗ്ധരുടെയും പിന്തുണ സര്‍ക്കാരിനുണ്ട്.
കുരുന്നു ഹൃദയങ്ങളുടെ കരുതലിനായി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരിട്ട് രംഗത്ത് ഇറങ്ങാറുണ്ട് . കഴിഞ്ഞ ദിവസം ശ്രീചിത്രയിലേക്ക് കൊണ്ടുവന്ന 15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞതും ഇതു മൂലമാണ്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ പറഞ്ഞിരുന്നു.
.രണ്ട് ദിവസം നിരീക്ഷിച്ചത്തിന് ശേഷം കുഞ്ഞിന്റെ ശസ്ത്രിക്രിയ തീരുമാനിക്കും.
ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാല്‍വ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനാല്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കുറവാണ്.
നിലവില്‍ ഇതിനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്.
മന്ത്രി കെ.കെ. ഷൈലജയുടെഫേസ് ബുക്ക്പോസ്റ്റില്‍ കുഞ്ഞിന്റെ രോഗവിവരം അറിയിച്ച് അമ്മാവന്‍ കമന്റിട്ടിരുന്നു ഇത് ശ്രദ്ധയില്‍പ്പെട്ട കെ.കെ ശൈലജ വിഷയത്തില്‍ ഇടപെടുകയും ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറിലായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് മൂന്ന് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. ഇവര്‍ പെരിന്തല്‍മണ്ണ കിംസ് അല്‍ ഷിഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
രക്താര്‍ബുദത്തോട് പൊരുതി എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രിഫേസ്ബുക്ക്പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്.
സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയ വാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്.
കമന്റ് ശ്രദ്ധയില്‍പെട്ട ഉടന്‍ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.
അതിനു പിന്നാലെ മന്ത്രിക്ക് അഭിനന്ദന പ്രവാഹമായിരുന്നു.